Sorry, you need to enable JavaScript to visit this website.

ശബരിമല വരുമാനം ഗണ്യമായി കുറഞ്ഞു; വരുംദിവസങ്ങളില്‍ കൂടുമെന്ന് പ്രതീക്ഷ

പത്തനംതിട്ട- യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധവും അക്രമങ്ങളും ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ വരവിനെ ബാധിച്ചു.  വരുമാനത്തില്‍ വന്‍ കുറവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മകര വിളക്കിനായി നട തുറന്ന് ആറു ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് കോടി രൂപയുടെ കുറവാണുണ്ടായത്. അപ്പം ,അരവണ വില്‍പന ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് തീര്‍ഥാടനം ആറുദിനം കഴിഞ്ഞപ്പോള്‍ വരുമാനം 29 കോടി കടന്നിരുന്നു. ഈ വര്‍ഷം അത് 20 കോടിയാണ്.
അരവണ വില്‍പനയില്‍ 79 ലക്ഷം രൂപയും അപ്പം വില്‍പനയില്‍ 62 ലക്ഷം രൂപയും കുറഞ്ഞു.
അതേസമയം, തീര്‍ഥാടകരുടെ എണ്ണത്തിന് ആനുപാതികമായി വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ബോര്‍ഡിന്റെ  വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നും വരുമാനനഷ്ടം കുറയുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു.

 

Latest News