ഹായിലില്‍ വാഹനാപകടം; ചൊവ്വാഴ്ച നാട്ടില്‍ പോകാനിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു

ഹായില്‍- ഹായിലിലുണ്ടായ വാഹനാപകടത്തില്‍ ചൊവ്വാഴ്ച നാട്ടില്‍ പോകാനിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. പോത്തന്‍കോട് മോഹനപുരം സ്വദേശി ഈന്തപ്പഴം അഷ്‌റഫാണ് (53) മരിച്ചത്. 35 വര്‍ഷമായി സൗദിയിലുള്ള അഷ്‌റഫ് ഹൗസ് ഡ്രൈവറായിരുന്നു.
നാട്ടില്‍ പോകുന്നതിനാല്‍ കാര്‍ ഏല്‍പിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ഹൃദ്രോഗ ചികിത്സക്കാണ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നത്. ഇബ്‌നുസീന ഹോസ്പിറ്റലിനു സമീപമായിരുന്നു അപകടം. ഭാര്യ: സക്കീന. മക്കള്‍: മുഹമ്മദ് ആസിഫ്, ഹസീന, അജ്മല്‍.

 

 

Latest News