തമിഴ്‌നാട്ടില്‍ വാഹനാപകടം; 10 ശബരിമല സ്വാമിമാര്‍ മരിച്ചു

തിരുമയം- തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാനയില്‍നിന്നുള്ള പത്ത് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. പുതുക്കോട്ടൈ ജില്ലയിലെ തിരുമയം പട്ടണത്തില്‍ ഇവര്‍ സഞ്ചരിച്ച വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കുടിയില്‍നിന്ന് തീര്‍ഥാടകര്‍ കയറിയ ടെമ്പോയാണ് മൂന്ന് മണിയോടെ ലോറിയുമായി കൂട്ടിയിടിച്ചത്. ഡിവൈഡറില്ലാത്ത റോഡില്‍ ലോറി വലതുവശത്തുകൂടിയാണ് വന്നതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവര്‍ പുതുക്കോട്ടെ ഗവ. ആശുപത്രിയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News