പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സി.പി.എം നേതാവ് റിമാന്‍ഡില്‍

കോഴിക്കോട്- രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത്  അതുല്‍ദാസ് അറസ്റ്റില്‍.  മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ അതുല്‍ദാസിനെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ ദാസ്.
പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പോലീസ് വ്യക്തമാക്കി.
ജനുവരി മൂന്നിലെ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്ന് വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്‌ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര-വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തെ മുസ്്‌ലിം ലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.
ദൃക്‌സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പോലീസ്  അതുല്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്.  

 

Latest News