ജിദ്ദ- സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ സ്വദേശിവത്കരണം ആയിരക്കണക്കിന് വിദേശികളെ ബാധിക്കും. അഞ്ച് മേഖലകളിലാണ് പുതുതായി സൗദിവത്കരണം ഏര്‍പ്പെടുത്തുന്നത്.
മെഡിക്കല്‍ സാമഗ്രികള്‍, സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കാര്‍പെറ്റ്, ചോക്കലേറ്റ്-പലഹാരം എന്നിവ വില്‍ക്കുന്ന കടകളാണ് തിങ്കളാഴ്ച മുതല്‍ 70 ശതമാനം സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വരുന്നത്. ഈ മേഖലകളില്‍ ഉടന്‍ തന്നെ കര്‍ശന പരിശോധന ആരംഭിക്കുമെന്നാണ് സൂചന.






