കണ്ണൂര്‍- ബിജെപി നടത്തിയ അന്യായ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയില്‍ പലയിടത്തും ഉണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.
ആ തീരുമാനം അക്ഷരം പ്രതി അനുസരിച്ച് സമാധാനം ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. നടന്ന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന്റെ പേരില്‍ തുടര്‍സംഘര്‍ഷം ഉണ്ടാക്കുന്നത് പാര്‍ട്ടി സമീപനമല്ല. സംഘര്‍ഷങ്ങള്‍ക്ക് സഹായകമായ മുദ്രാവാക്യം വിളികളോടെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. കഴിഞ്ഞ ദിവസം വൈകുന്നേരം തലശേരി എഎസ്പി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി ചര്‍ച്ചയ്ക്കിടയിലാണ് എ.എന്‍. ഷംസീര്‍ എം എല്‍ എ യുടെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായത്. തുടര്‍ന്നും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായി. അത്അവസാനിപ്പിക്കാനാണ് ഇന്നത്തെ ഉഭയകക്ഷി സമാധാന യോഗത്തില്‍ തീരുമാനിച്ചത്.
ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നതിനിടയില്‍ തലശേരിയിലുണ്ടായ അക്രമസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് .രാഷ്ട്രീയ എതിരാളികള്‍ക്ക് സമാധാന ഭംഗം ഉണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാതിരിക്കാന്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.