ന്യൂദല്‍ഹി- അക്രമം തുടരുന്ന കേരളത്തിലെത്തുന്ന പൗരന്മാരോടു ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുതെന്നാണ് സംസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.
സമരങ്ങളും പ്രതിഷേധവും തുടരുന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കൊച്ചിയില്‍ കഴിയുന്ന സൗദി പൗരന്മാര്‍ക്ക് കഴിഞ്ഞ ദിവസം സൗദി കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.