ബാംഗ്ലൂർ: കർണാടക മന്ത്രിയുടെ സ്റ്റാഫ് അംഗം കള്ളപ്പണവുമായി പിടിയിൽ. കർണാടക നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ വെച്ചാണ് മന്ത്രി പുട്ടരംഗ ഷെട്ടിയുടെ സ്റ്റാഫ് അംഗം മോഹൻ പിടിയിലായത്. 14 ലക്ഷം രൂപയുമായി മതിയായ രേഖകൾ ഇല്ലാതെയാണ് മോഹൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പിടിയിലായ ഉടനെ മോഹനെ കപ്പൻ ബാഗ് പൊലീസിന് കൈമാറി. മോഹനെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മോഹന്റെ കയ്യിൽ മതിയായ രേഖകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായതിന് ശേഷം, മോഹന്റെ വണ്ടിയിൽ നടത്തിയ തിരച്ചിലിൽ പൊലീസിന് 11 ലക്ഷം കോടി ലഭിച്ചു.
ചാമരാജ് നഗറിൽ നിന്നുള്ള കൊണ്ഗ്രെസ് അംഗമാണ് പുട്ടരംഗ ഷെട്ടി. കുമാരാസ്വാമി മന്ത്രിസഭയിൽ സാമൂഹ്യ ക്ഷേമ മന്ത്രിയാണ് അദ്ദേഹം. സംഭവത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല.