Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലെ അരങ്ങ് കൂട്ടായ്മയുടെ പ്രവര്‍ത്തനം നാട്ടിലും; പ്രവാസി സംഗമത്തോടെ തുടക്കം

മലപ്പുറം ഇരുമ്പുഴിയില്‍ അരങ്ങ് ഐക്യവേദി സംഘടിപ്പച്ച പ്രവാസി സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

പ്രവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം


മലപ്പുറം- ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മലയാളികളുടെ വന്‍തോതിലുള്ള തിരിച്ചുവരവ്  വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും അവരുടെ പുനരധിവാസത്തിനു ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. മടങ്ങിയെത്തിയ പ്രവാസികള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ചരടുകളില്ലാത്ത പ്രതേൃക പാക്കേജുകള്‍ കൊണ്ടുവരണം. നൂലാമാലകളില്ലാതെ ബാങ്ക് വായ്പ ലഭിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. സൗദി അറേബ്യയില്‍ നിന്നും മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും ലക്ഷക്കണക്കിനാളുകളാണ് ജോലി നഷ്ടപ്പെട്ട് മടങ്ങുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ബാധ്യത സര്‍ക്കാരിനുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ഇരുമ്പുഴിയില്‍ 'അരങ്ങ്' ഐക്യവേദി സംഘടിപ്പച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടങ്ങിയെത്തിയ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു നടത്തിയ സെമിനാറില്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, പാലോളി അബ്ദുറഹ്മാന്‍ (കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ്), പി.ആര്‍. രോഹില്‍നാഥ് (മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബര്‍), ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി..സുനീറ, കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, നോവലിസ്റ്റ്ഹനീഫ കൊച്ചനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരിച്ചെത്തിയവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു നാട്ടില്‍ തുടങ്ങാവുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചു അമീര്‍ഷാ പാണ്ടിക്കാട് സംസാരിച്ചു. നംഷാദിന്റെ സംഗീത മേളയും ആനക്കയം പഞ്ചായത്തിലെ ആറു അംഗന്‍വാടികളില്‍ നിന്നുള്ള കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി. മൂന്നു പതിറ്റാണ്ടോളമായി സൗദി അറേബ്യയില്‍ കലാ,സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് അരങ്ങ്. ഈ സംഗമത്തിലൂടെ അരങ്ങ് എന്ന കൂട്ടായ്മയുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയാണെന്നു പ്രസിഡന്റ് വി.ഖാലിദ് അറിയിച്ചു.

 

 

 

 

Latest News