കണ്ണൂര്‍- ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മസമിതി നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്.
ശബരിമല പ്രക്ഷേഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തനിനെ തുടര്‍ന്ന് ശബരിമല കര്‍മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്ത് അഴിച്ചുവിട്ടത്.
ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണ സാധ്യത കണക്കിലെടുത്ത് ശബരിമല കയറിയ ബിന്ദുവിന്റേയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.