ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യം ഉറ്റു നോക്കുന്ന ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി ബെഞ്ച് ഇന്ന് ചെലവഴിച്ചത് വെറും മുപ്പത് സെക്കന്റ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുളള ബെഞ്ചിന് മുന്നില്‍ വന്നത്
അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളും അയോധ്യയിലെ തർക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു റിട്ട് ഹർജിയും ആയിരുന്നു. ഏഴാമത്തെ ഐറ്റം ആയിരുന്നു അയോധ്യ കേസ്. ആറാമത്തെ കേസ് കഴിഞ്ഞപ്പോൾ കോർട്ട് മാസ്റ്റർ 7 മത്തെ കേസ് വിളിച്ചു
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇത് രാമജന്മ ഭൂമി കേസ് അല്ലേ എന്ന് ചോദിച്ചു. കോര്‍ട്ട് മാസ്റ്റര്‍ അതെ എന്ന് തലയാട്ടിയപ്പോള്‍ ഉത്തരവ് എഴുതികൊള്ളൂ, ഉചിതമായ ബെഞ്ച് ജനുവരി 10 ന് തുടർ ഉത്തരവ് പുറപ്പടിവിക്കും എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ശേഷം കോടതിയില്‍ ഉണ്ടായിരുന്ന അഭിഭാഷകരോട് ഇപ്പോള്‍ പോയി ജനുവരി പത്തിന് തിരിച്ചു വരാനും പറഞ്ഞു.
നേരത്തെ, കോടതി നടപടി പൂര്‍ത്തിയാക്കുന്നത് വരെ രാമ ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് യാതൊരു വിധത്തിലൂളള ഉത്തരവും ഇറങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. 'നിയമ നടപടികള്‍ പൂര്‍ത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞത്.
ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ ദീര്‍ഘനാളായി കേന്ദ്രം രാമ ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തരവ് ഇറക്കി എത്രയും പെട്ടെന്ന് ക്ഷേത്ര നിര്‍മാണം തുടങ്ങണം എന്നാണ് വിശ്വ ഹിന്ദു പരിഷത് അടക്കമുളള സംഘടനകളുടെ ആവശ്യം.
ഇന്നത്തെ വിധിക്കു ശേഷം വന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
അയോധ്യ കേസ് : ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ചെലവഴിച്ചത് വെറും 30 സെക്കൻഡ്
**************************************************
രാജ്യം ഉറ്റു നോക്കുന്ന കേസ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിക്ക പെടുന്ന കേസ്.
അയോധ്യ കേസിലെ നടപടികൾ വീക്ഷിക്കാൻ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ അഭൂതപൂർവ്വം ആയ തിരക്ക് ആയിരുന്നു. ബെഞ്ചിൽ ഉണ്ടായിരുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് യും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും.
അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളും അയോധ്യയിലെ തർക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു റിട്ട് ഹർജിയും ആയിരുന്നു ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. ഏഴാമത്തെ ഐറ്റം ആയിരുന്നു അയോധ്യ കേസ്.
ആറാമത്തെ കേസ് കഴിഞ്ഞപ്പോൾ കോർട്ട് മാസ്റ്റർ 7 മത്തെ കേസ് വിളിച്ചു
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (കോർട്ട് മാസ്റ്ററിനോട്) ഇത് രാമജന്മ ഭൂമി കേസ് അല്ലേ ? (കോർട്ട് മാസ്റ്റർ അതെ എന്ന് തലയാട്ടി) അതെ. ഉത്തരവ് എഴുതികൊള്ളൂ, ഉചിതമായ ബെഞ്ച് ജനുവരി 10 ന് തുടർ ഉത്തരവ് പുറപ്പടിവിക്കും. (കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകരോട്) നിങ്ങൾ ഇപ്പോൾ പോയതിന് ശേഷം ജനുവരി 10 ന് വരിക.
(ഇത്രയും പറയാൻ ചീഫ് ജസ്റ്റിസ് എടുത്തത് 30 സെക്കൻഡ് മാത്രം).
കോർട്ട് മാസ്റ്റർ : ഐറ്റം 8.
***************************
Item 20
അയോധ്യ ഹർജികൾ അടിയന്തിരമായി ദൈനം ദിനം വാദം കേട്ട് തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആയ ഹരിനാഥ് റാം നൽകിയ ഹർജി സുപ്രീം കോടതി തള്ളി.