ജിദ്ദ- കൊച്ചിയിലേക്ക് ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യാ വിമാനം 24 മണിക്കൂർ വൈകി. ബുധനാഴ്ച രാത്രി 11.15ന് ജിദ്ദയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഒരു ദിവസം വൈകിയത്. വ്യാഴാഴ്ച രാത്രി 11.15ന് വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ്. നൂറു കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ഇതിൽ ഏറെയും ഉംറ തീർത്ഥാടകരാണ്. സാങ്കേതിക കാരണങ്ങളാൽ കൊച്ചിയിൽനിന്നുള്ള വിമാനം എത്താത്തതാണ് യാത്ര മുടങ്ങാൻ കാരണം. ഉംറ വിസയുടെ കാലാവധി തീരുന്നവരും വിമാനത്തിലുണ്ട്. യാത്രക്കാർക്ക് ഭക്ഷണം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.