അല്‍ ഉല ഫെസ്റ്റ് അവിസ്മരണീയമാക്കി വാന്‍ഗോഗിന്റെ ചിത്രങ്ങളും-video

മദീന - അല്‍ഉലയില്‍ നടക്കുന്ന ത്വന്‍തൂറ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ത്വന്‍തൂറ അല്‍മറായാ തിയേറ്ററില്‍ നടത്തിയ, വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനം അവിസ്മരണീയ അനുഭവമായി. സൗദിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫെസ്റ്റിവലായ ത്വന്‍തൂറ വിന്റര്‍ ഫെസ്റ്റിവലില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വാന്‍ഗോഗിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തിയത്.
ഡിസംബര്‍ ഏഴിന് ആരംഭിച്ച ഫെസ്റ്റ് ഫെബ്രുവരി ഒമ്പതു വരെ ഏഴാഴ്ചക്കാലം നീണ്ടുനില്‍ക്കും. ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുള്ള, സൗദിയിലെ ഏറ്റവും പ്രശസ്തമായ സംരക്ഷിത പൈതൃക കേന്ദ്രമായ അല്‍ഉലയുടെ പ്രകൃതി സൗന്ദര്യം ലോകത്തെവിടെ നിന്നുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 

 

Latest News