ഭര്‍ത്താവ് ജയിലില്‍, സുഹൃത്ത്  ഭാര്യയെ പീഡിപ്പിക്കല്‍ പതിവാക്കി 

ആലുവ: ആലുവയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഒരു മാസമായി പീഡിപ്പിച്ച കാസര്‍കോട് സ്വദേശി മുത്തലിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ജയിലിലായ സമയത്ത് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത്.
ആലുവയില്‍ വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു ഇയാള്‍. യുവതിയും ഭര്‍ത്താവും പുത്തന്‍കുരിശ് ഭാഗത്തായിരുന്നു താമസം. മുത്തലിബ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ വഞ്ചനാക്കുറ്റത്തിന് യുവതിയുടെ ഭര്‍ത്താവ് ജയിലിലായി. തുടര്‍ന്ന് യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെവച്ചാണ് ഒരുമാസം പീഡിപ്പിച്ചത്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം ഭര്‍ത്താവ് യുവതിയെ കണ്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രവാസിയായിരുന്ന ഇയാള്‍ നാട്ടിലെത്തി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് കരുവാരക്കുണ്ട് പൊലീസില്‍ കേസുണ്ട്. ഇതിന് ശേഷമാണ് ഇയാള്‍ ആലുവയിലെത്തിയത്.

Latest News