പന്തളത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ചന്ദ്രന്‍ ഉണ്ണിത്താന്‍

പന്തളം- പന്തളത്ത് ബുധനാഴ്ച വൈകിട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  പന്തളം കടക്കാട് സ്വദേശി കണ്ണന്‍, മുട്ടാര്‍ സ്വദേശി അജു എന്നിവരാണ് പോലീസ് പിടിയിലായത്. അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പന്തളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം തിരുവല്ല സ്വകര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെ വിലാപയാത്രയായി പന്തളത്ത് എത്തിക്കും.

 

Latest News