അയോധ്യയിലെത്തിയ യുവതിയെ ബന്ദിയാക്കി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

അയോധ്യ- ഭക്തയെ ബന്ദിയാക്കി നിരവധി തവണ ബലാത്സംഗം ചെയ്ത അയോധ്യയിലെ ഒരു ക്ഷേത്രത്തിലെ മുഖ്യ പൂജാരി അറസ്റ്റില്‍. വരാണസിയില്‍നിന്ന് അയോധ്യയിലെത്തിയ 30 കാരിയെയാണ് ക്ഷേത്രത്തിലെ പുരോഹിതന്‍ കൃഷ്ണ കണ്ഠാചര്യ ആത്മീയ പാഠങ്ങള്‍ നല്‍കാനെന്ന പേരില്‍ ക്ഷേത്രസമുച്ചയത്തില്‍ താമസിപ്പിച്ച് പീഡിപ്പിച്ചത്. യുവതിയെ പലതവണ ബലാത്സംഗം ചെയ്തതായി അയോധ്യ പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ എ.കെ. സാവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.  
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. പുരോഹിതന്റെ കണ്ണുവെട്ടിച്ച് പോലീസിനെ വിളിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ എത്തി മോചിപ്പിച്ചത്.  യുവതിക്ക് വൈദ്യ പരിശോധന നടത്തിയതായും പുരോഹിതനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

 

Latest News