Sorry, you need to enable JavaScript to visit this website.

പശുവിനെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ യുപിയില്‍ കര്‍ശന നടപടി

ലഖ്‌നൗ- പശുവിനെ ഉപേക്ഷിച്ച ശേഷം ഗോശാലകളിലെത്തി അവകാശ വാദം ഉന്നയിക്കുന്നവര്‍ക്കും തെരുവു പശുക്കളെ സര്‍ക്കാര്‍ കാര്യാലയങ്ങളുടേയും സ്‌കൂളുകളുടേയും പരിസരത്ത് കൊണ്ടുവന്ന് കെട്ടിയിടുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ഗോശാലകളിലെത്തി പശുക്കള്‍ക്കായി അവകാശവാദം ഉന്നയിക്കുന്നവര്‍ക്കുമേല്‍ പിഴ ചുമത്താനാണ് നിര്‍ദേശം. സംസ്ഥാനത്തുടനീളം തെരുവു പശുക്കള്‍ക്കു വേണ്ടി ഗോശാലകള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനുമുള്ള പണം കണ്ടെത്തുന്നതിന് പ്രത്യേക ഗോരക്ഷാ സെസ് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണിത്. 

ഉടമകളില്ലാതെ തെരുവില്‍ അലയുന്ന പശുക്കളെ ജനുവരി 10-നകം ഗോശാലകളിലെത്തിച്ച് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇവയ്ക്ക് തീറ്റ, വെള്ളം, വൈദ്യ സഹായം, സുരക്ഷ എന്നി ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഗോ സംരക്ഷണത്തിനായി കെയര്‍ടേക്കര്‍മാരെ നിയമിക്കുമെന്നും അദ്ദഹം പറഞ്ഞു.
 

Latest News