ഇടുക്കി- വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി കുരങ്ങാട്ടി തൊട്ടിയില്‍ ജയേഷ് ജയരാജ(27)നെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളായി പീഡിപ്പിക്കുകയും ഒടുവില്‍ പിന്മാറുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. ജയേഷിനെ കോടതി റിമാന്റ് ചെയ്തു.
 

	
	




