പന്തളം- ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. കല്ലേറില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പന്തളത്ത് വൈകുന്നേരം മുതല്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സിപിഎം ഓഫീസില്‍നിന്നാണ് കല്ലേറുണ്ടായതെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.
അക്രമസംഭവങ്ങളില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.