പരിശോധന ഊര്‍ജിതം; സൗദിയില്‍ നിലവാരമില്ലാത്ത ചെറുകിട സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ-video

റിയാദ്‌- സൗദിയില്‍ ബഖാലകളിലും ഇതര ചെറുകിട സ്ഥാപനങ്ങളിലും പരിശോധന ഊര്‍ജിതമാക്കി. ഇല്‍മ് കമ്പനിയുമായി സഹകരിച്ച് മുനിസിപ്പല്‍ മന്ത്രാലയം ആരംഭിച്ച ഇജാദ പദ്ധതിയുടെ കീഴിലാണ് പരിശോധന.   നിര്‍ദിഷ്ട നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ക്ക്  20,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇജാദയുടെ ലക്ഷ്യം.  ഇജാദ ഉദ്യോഗസ്ഥര്‍ ഈടാക്കുന്ന പിഴയെ കുറിച്ച് നഗരസഭ വെബ്‌സൈറ്റ് വഴിയും 920033954 നമ്പര്‍ വഴിയും പരാതി ബോധിപ്പിക്കാം.
ജോലിക്കാരുടെ കൈകാലുകളിലുള്ള മുറിവ്, കടകളില്‍ പ്രാണികളുടെ സാന്നിധ്യം, ബാത്‌റൂമുകളില്ലാതിരിക്കല്‍, പഴയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യല്‍, ടൈല്‍സ് പതിക്കാതിരിക്കല്‍, നിശ്ചിത വിലയേക്കാള്‍ വില വര്‍ധിപ്പിക്കല്‍, റൊട്ടിയുടെ കനം കുറയല്‍, ആവശ്യത്തിന് റഫ്രിജറേറ്റര്‍ ഇല്ലാതിരിക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

 

Latest News