Sorry, you need to enable JavaScript to visit this website.

ശബരിമല യുവതി പ്രവേശം: കേരളത്തിൽ അക്രമം പടരുന്നു

തിരുവനന്തപുരം- ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം വ്യാപകമാകുന്നു. ബി.ജെ.പി-യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ തെരുവുയുദ്ധം നടന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി സമരപ്പന്തലിന് നേരെ പോലീസ് അക്രമംനടത്തിയെന്ന് ബി.ജെ.പി ആരോപിച്ചു. നേരത്തെ ബി.ജെ.പി നടത്തിയ സമരത്തിനിടെ അഞ്ചു മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

Latest News