നാളെ കേരളത്തിൽ ഹർത്താൽ

തിരുവനന്തപുരം- ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് നാളെ കേരളം മുഴുവൻ ഹർത്താൽ ആചരിക്കുമെന്ന് ശബരിമല കർമ സമിതി അറിയിച്ചു. ശബരിമല കർമ സമിതിയുടെ ദേശീയ നേതൃത്വമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും കർമ സമിതി അറിയിച്ചു.

Latest News