Sorry, you need to enable JavaScript to visit this website.

ശബരിമല യുവതീ പ്രവേശനം; സംസ്ഥാനത്തുടനീളം പ്രതിഷേധം, അക്രമം

തിരുവനന്തപുരം- ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിറകെ സംസ്ഥാനത്തുടനീളം പ്രതിഷേധം വ്യാപകമാകുന്നു. ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി. പലയിയത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ബി.ജെ.പിയുടെ സമരപ്പന്തലിന് മുന്നിൽ വൻ പ്രതിഷേധമുണ്ടായി. നൂറു കണക്കിന് പ്രവർത്തകർ ഇവിടെ തടിച്ചുകൂടി. മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി. ബി.ജെ.പി പ്രവർത്തകരിൽ ചിലർ പോലീസ് വലയം ഭേദിച്ച് സെക്രട്ടറിയേറ്റിന് അകത്തേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വരെ എത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‌ക്കോട് മുതൽ തിരുവനന്തപുരം വരെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ട്. പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിന്റെ പേരിൽ ശബരിമല നടയടച്ച് ഭരണഘടനാ ലംഘനം നടത്തുകയും ശുദ്ധികലശം നടത്തി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി പറഞ്ഞു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിയമം മൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. തൊട്ടുകൂടായ്മ എന്നത് കൈകൊണ്ട് തൊടുക മാത്രമല്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ തൊട്ടുകൂടായ്മ ആചരിക്കാമെന്നും അതെല്ലാം ഭരണഘടന നിയമം മൂലം നിരോധിച്ചിരിക്കുകയാണ് എന്നും ബിന്ദു പറഞ്ഞു.
 

Latest News