Sorry, you need to enable JavaScript to visit this website.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി സ്ഥിരീകരിച്ചു

തിരുവനന്തപുരം-  ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന രണ്ട്  യുവതികളുടെ അവകാശവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പോലീസ് അവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മല കയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.  നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. സുരക്ഷിതമായി മലകയറാന്‍ സാധിച്ചുവെന്നും ആരും പിന്തിരിപ്പിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ വി.ഐ.പി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയെങ്കിലും കടുത്ത പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.

 

Latest News