കഫറല്‍ ഷെയ്ഖ് (ഈജിപ്ത്)- പുതുവത്സര തലേന്ന് ഭാര്യയെയും മൂന്ന് മക്കളയെയും കൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്തിലെ നൈല്‍ ഡെല്‍റ്റയിലുള്ള കഫറല്‍ ഷെയ്ഖിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം.
തന്റെ ഫ്‌ളാറ്റില്‍ ഭാര്യയും എട്ടും ആറും നാലും വയസ്സുള്ള മക്കളും കൊല്ലപ്പെട്ട് കിടക്കുന്നതായി 42 കാരന്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പിടിവലിയോ അക്രമമോ നടന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. തുടര്‍ന്ന് ഗൃഹനാഥനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെതുടര്‍ന്നാണ് അവരെയും മക്കളെയും കൊല്ലാനുള്ള ക്രൂരമായ തീരുമാനം താനെടുത്തതെന്ന് പ്രതി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യാനായി പ്രോസിക്യൂഷന് കൈമാറി.