കോണ്‍ഗ്രസിന് പത്ത് പുതിയ വക്താക്കള്‍, മലയാളി ഷമക്കും സ്ഥാനം

ഷമ മുഹമ്മദ്

ന്യൂദല്‍ഹി- എഐസിസി ദേശീയ വക്താക്കളായി പത്തു പേരുടെ നിയമനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. രാജ്യസഭാംഗം സയ്യിദ് നസീര്‍ ഹുസൈന്‍, പവന്‍ ഖേര, ജയ്‌വീര്‍ ഷെര്‍ഗില്‍, രാഗിണി നായക്, ഗൗരവ് വല്ലഭ്, രാജീവ് ത്യാഗി, അഖിലേഷ് പ്രതാപ് സിംഗ്, സുനില്‍ അഹിരേ, ഹിന കവാരേ, ശ്രാവണ്‍ ദസോജു എന്നിവരാണ് പുതിയ കോണ്‍ഗ്രസ് ദേശീയ വക്താക്കള്‍. ഇവരുള്‍പ്പെടെ ഒമ്പതു മുതിര്‍ന്ന വക്താക്കളും 26 വക്താക്കളുമാണ് ഇപ്പോള്‍ എ.ഐ.സി.സിക്കുള്ളത്.
ഇതിനു പുറമേ മലയാളിയായ ഷമ മുഹമ്മദ്, ഐശ്വര്യ മഹാദേവ്, ആദില്‍ ബൊപ്പറായി, അമന്‍ പവാര്‍, സഞ്ജയ് ചോക്കര്‍, അനില്‍ ധന്തോരി, സരിത ലൈത്ഫഌംഗ് എന്നിവരെ മാധ്യമ വിഭാഗത്തിലും പുതിയതായി നിയമിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ സഞ്ജീവ് സിംഗ് ആണ് മാധ്യമ വിഭാഗം ചീഫ് കോ-ഓര്‍ഡിനേറ്റര്‍. മനോജ് ത്യാഗി, മുഹമ്മദ് ഖാന്‍ എന്നിവരും മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരാണ്.

 

Latest News