Sorry, you need to enable JavaScript to visit this website.

കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താൽ ഹറമിൽ പുതിയ സംവിധാനം

വിശുദ്ധ ഹറമിൽ കൂട്ടം തെറ്റുന്ന കുട്ടികളെ വേഗത്തിൽ തിരിച്ചറിയുന്നതിനും ബന്ധുക്കളെ കണ്ടെത്തുന്നതിനും സാധിക്കുന്നതിന് ഹറംകാര്യ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വളകൾ വിതരണം ചെയ്യുന്നു. 

മക്ക - കൂട്ടംതെറ്റുന്ന കുട്ടികളെ വേഗത്തിൽ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനും സഹായകമായി ഹറംകാര്യ വകുപ്പ് പുതിയ സേവനം ആരംഭിച്ചു. 'നിങ്ങളുടെ കുട്ടി ഞങ്ങൾക്കൊപ്പം സുരക്ഷിതൻ' എന്ന പേരിട്ട പദ്ധതി ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹിക സേവന വിഭാഗമാണ് നടപ്പാക്കുന്നത്. വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ വെച്ചാണ് കുട്ടികൾക്ക് വള വിതരണം ചെയ്യുന്നത്.

കുട്ടികളുടെ പേരുവിവരങ്ങളും ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനുള്ള നമ്പറും അടങ്ങിയ വളകൾ കുട്ടികളുടെ കൈത്തണ്ടയിൽ അണിയിക്കുകയാണ് ചെയ്യുന്നത്. 
ഹറമിൽ കടുത്ത തിരക്കിൽ വെച്ച് കൂട്ടം തെറ്റുന്ന കുട്ടികളുടെ ബന്ധുക്കളെ വേഗത്തിൽ കണ്ടെത്തുന്നതിന് പുതിയ പദ്ധതി സഹായകമാകും.
 

Latest News