'ആദ്യം സ്വന്തം ജാതിയുടെ വികസനം, എന്നിട്ട് സമൂഹം'; രാജസ്ഥാന്‍ മന്ത്രിയുടെ വിവാദ പരാമര്‍ശം

അല്‍വാര്‍- രാജസ്ഥാന്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി വനിതാ ശിശു വികസന മന്ത്രിയുടെ പരാമര്‍ശം. തന്റെ ആദ്യ പരിഗണന സ്വന്തം സമുദായത്തിന്റെ വികസനത്തിനായിരിക്കുമെന്നാണ് മന്ത്രി മംത ഭുപേഷ് പറഞ്ഞത്. അല്‍വാര്‍ ജില്ലയിലെ റെനിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. 'എന്റെ ആദ്യ കര്‍ത്തവ്യം എന്റെ ജാതിയില്‍പ്പെട്ട ആളുകളുടെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങായിരിക്കും. എന്നിട്ട് സമൂഹത്തിനും. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം,' തിങ്കളാഴ്ച നടന്ന പരിപാടിയില്‍ മന്ത്രി പറഞ്ഞു.

200 അംഗ നിയമസഭിലെ 199 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി 99 സീറ്റു നേടിയാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത്. ബിജെപിക്ക് 73 സീറ്റുകളും ലഭിച്ചു. ബിഎസ്പി-6, സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, രാഷ്ട്രീയ ലോക്് ദള്‍-1, രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി-3, സ്വതന്ത്രര്‍-13 എന്നിങ്ങനെയാണ് കക്ഷി നില.

Latest News