10 ലക്ഷം മൈലുകള്‍ താണ്ടിയ അമേരിക്കന്‍  യുവതിയ്ക്ക് ഹ്യുണ്ടായ്  എലാന്‍ട്ര സമ്മാനം 

അമേരിക്കയില്‍ ഒരു  യുവതി അഞ്ചു വര്‍ഷം കൊണ്ട് കാറില്‍ താണ്ടിയത് 10 ലക്ഷം മൈലുകളാണ് (ഏകദേശം 1609344 കിലോമീറ്റര്‍). 2013 മോഡല്‍ ഹ്യുണ്ടായ് എലാന്‍ട്രയില്‍ ഫറാ ഹൈനസ് എന്ന ഡെലിവറി ഡ്രൈവറാണ് ഇത്ര അധികം ദൂരം ഓടിയത്. ഒരു വര്‍ഷത്തില്‍ ഏകദേശം രണ്ടു ലക്ഷം മൈലുകളാണ് (ഏകദേശം 3.2 ലക്ഷം കിലോമീറ്റര്‍) ഫറ  താണ്ടുന്നത്. അതായത് ഒരു ദിവസം ഏകദേശം 548 മൈല്‍ (881.92 കി.മീ).  രണ്ടാഴ്ച കൂടുമ്പോള്‍ വാഹനത്തിന്റെ ഓയില്‍ മാറ്റകയും റെഗുലര്‍ ചെക്കപ്പിനായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റുകയും ചെയ്യും എന്നാണ് ഫറ പറയുന്നത്. കണക്ക് പ്രകാരം ശരാശരി 14000 മൈലാണ്  അമേരിക്കയില്‍ ആളുകള്‍ ഒരു വര്‍ഷം വാഹനമോടിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ശരാശരി ഡ്രൈവറെക്കാള്‍ 14 ഇരട്ടി കിലോമീറ്ററുകള്‍ കൂടുതല്‍ ഫറ താണ്ടി. ഹ്യുണ്ടായ് ഫറയുടെ ഈ കഠിനാധ്വാനത്തിന് നല്ലൊരു സമ്മാനമാണ് നല്‍കിയത്. ഡെലിവറിക്കായി ഹ്യുണ്ടായ്  ഷോറൂമിലേയ്ക്ക് വിളിച്ചു വരുത്തി പുതിയ എലാന്‍ട്ര സമ്മാനിക്കുകയായിരുന്നു ഹ്യുണ്ടായ്. 

Latest News