ബംഗളൂരു- സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശ്രദ്ധേയ നിലപാടുകള്‍ സ്വീകരിച്ച നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പുതുവത്സാരാംശ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ എന്നായിരുന്നു 2014ല്‍ ബിജെപിയുടെ മുദ്രാവാക്യം.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു പുതിയ തുടക്കം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. നിങ്ങളുടെ പിന്തുണയോടു കൂടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. ഏത് മണ്ഡലത്തിലാണെന്ന് വൈകാതെ അറിയിക്കും. ഇനി വേണ്ടത് ജനങ്ങളുടെ സര്‍ക്കാര്‍'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.