Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഒന്നര ശതമാനത്തോളം വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നു

റിയാദ് - സൗദിയിൽ ഒന്നര ശതമാനത്തോളം വീടുകൡൽ സൗരോർജം ഉപയോഗിക്കുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഹായിലിലാണ് ഏറ്റവും കൂടുതൽ ഭവനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നത്. ഇവിടെ 2.8 ശതമാനം വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കുറവ് വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നത് അൽബാഹ പ്രവിശ്യയിലാണ്. ഇവിടെ 0.59 ശതമാനം വീടുകളിൽ മാത്രമാണ് സൗരോർജം ഉപയോഗിക്കുന്നത്. രാജ്യത്ത് മൊത്തത്തിൽ 1.45 ശതമാനം വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നു. 
റിയാദിൽ 1.78 ശതമാനവും മക്കയിൽ 1.18 ശതമാനവും മദീനയിൽ 1.1 ശതമാനവും അൽഖസീമിൽ 0.98 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 1.95 ശതമാനവും അസീറിൽ 1.06 ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിൽ 1.4 ശതമാനവും ജിസാനിൽ 1.24 ശതമാനവും നജ്‌റാനിൽ 1.88 ശതമാനവും അൽജൗഫിൽ 0.68 ശതമാനവും ഭവനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നു. രാജ്യത്ത് 48 ശതമാനം ഭവനങ്ങളിലും സൗരോർജം ഉപയോഗപ്പെടുത്തുന്നതിന് ഉടമകൾ ആഗ്രഹിക്കുന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സർവേ വ്യക്തമാക്കുന്നു. 


 

Latest News