Sorry, you need to enable JavaScript to visit this website.

വാഴനാര് കൊണ്ട് നിര്‍മിച്ച സാനിറ്ററി  നാപ്കിന്‍ മൂന്ന് രൂപയ്ക്ക് വിപണിയില്‍ 

തൃശ്ശൂര്‍: വാഴയില്‍ നിന്നും നമ്മള്‍ എന്തെല്ലാമാണ് ഉപയോഗത്തിനായി എടുക്കുന്നത്. തണ്ട് മുതല്‍ ഇലവരെ വാഴയില്‍ ഉപയോഗമുള്ള സാധനങ്ങളെ ഉള്ളു. എന്നാല്‍ ഇതാ വാഴയില്‍നിന്നും ഒരു വ്യത്യസ്ത സാധനം വിപണിയിലേയ്ക്ക് എത്തുന്നു.അതെ വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകളാണ് ഇനി വിപണി പിടിച്ചെടുക്കാന്‍ വരുന്നത്. ഗുജറാത്തിലെ 'ശാശ്വത്' എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ  സഹായത്തോടെയാണ് വിപണിയിലെത്തിക്കുക. 
മൂന്ന് രൂപയ്ക്ക് നാപ്കിന്‍ വിപണിയിലെത്തിക്കാനാണ് കര്‍ഷക കൂട്ടായ്മയുടെ ശ്രമം. തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. 
20 കര്‍ഷകരാണ് ശാശ്വതില്‍ ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചവയാണിതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
വാഴനാര് കൊണ്ട് നിര്‍മ്മിച്ച ശില്‍പങ്ങളും മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഗുജറാത്ത് ഹോട്ടിക്കള്‍ച്ചര്‍ മിഷന്റെ സ്റ്റാളിലുണ്ട്. 

Latest News