Sorry, you need to enable JavaScript to visit this website.

ഉസ്മാന്‍ കാറ്റല്ല, പേമാരി; ഫിലിപ്പൈന്‍സില്‍ മരണം 57 ആയി

മനില- ഫിലിപ്പൈന്‍സില്‍ ഉസ്മാന്‍ കാറ്റിനോടൊപ്പമുണ്ടായ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 68 ആയി. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച മഴയിലും വെള്ളപ്പൊക്കത്തിലും മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മനിലക്ക് തെക്കുകിഴക്ക് മലനിരകളടങ്ങിയ ബികോള്‍ മേഖലയിലാണ് 57 മരണം. മധ്യ ദ്വീപായ സമറില്‍ 11 പേര്‍ മരിച്ചു. മണ്ണിടിഞ്ഞും വെള്ളത്തില്‍ മുങ്ങിയുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. പല പ്രദേശങ്ങളിലും അവിശ്ഷടങ്ങള്‍ നീക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയരുമെന്ന് ഭയപ്പെടുന്നുവെന്നും ബികോള്‍ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ക്ലോഡിയോ യുകോട്ട് പറഞ്ഞു.
പ്രദേശികമായി ഉസ്മാന്‍ എന്നു വിളിച്ച കാറ്റ് ശനിയാഴ്ചയാണ് ഫിലിപ്പൈന്‍സില്‍ വീശിയടിച്ചത്. ശക്തിയേറിയ കാറ്റായിരുന്നില്ലെങ്കിലും ശക്തമായ മഴക്കും പ്രളയത്തിനും കാരണമായി. ഉസ്മാന്‍ കാറ്റിന്റെ ശക്തിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാത്തതു കൊണ്ടുതന്നെ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നില്ല. ക്രിസ്മസ് അവധിക്കാലമായതിനാലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ലാത്തതിനാലും ജനങ്ങള്‍ അശ്രദ്ധരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News