വിമാനത്തില്‍ യാത്രക്കാരന്റെ മനോനില തെറ്റി; തുണിയുരിഞ്ഞു

ലഖ്‌നൗ- ദുബായില്‍നിന്ന് മടങ്ങുകയായിരുന്ന ഇന്ത്യക്കാരന്‍ മനോനില തെറ്റിയതിനെ തുടര്‍ന്ന് വിമാനത്തില്‍ തുണിയുരിഞ്ഞു. ലഖ്‌നൗവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ്  യാത്രക്കാരന്‍ സ്വയം തുണിയുരിഞ്ഞത്. വിമാന ജോലിക്കാര്‍ ഇയാളെ തുണി കൊണ്ടു പുതക്കുകയായിരുന്നു.  

ഉത്തര്‍പ്രദേശിലെ ഉന്നാവ് സ്വദേശിയായ സുരേന്ദ്ര എന്ന 35 കാരനാണ്  യാത്രാമധ്യേ സീറ്റുകള്‍ക്കിടയിലുള്ള സ്ഥലത്തുവച്ച് സഹയാത്രികര്‍ക്കു മുന്നില്‍ വിവസ്ത്രനായത്. നഗ്‌നതാ പ്രകടനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ വിമാന ജോലിക്കാര്‍ തുണി കൊണ്ടു പുതച്ച ശേഷം ബലമായി സീറ്റില്‍ ഇരുത്തി.

വിമാനം ലഖ്‌നൗവിലെത്തിയപ്പോള്‍ സുരക്ഷാ വിഭാഗത്തിനു കൈമാറി. ദുബായില്‍ പാക്കിസ്ഥാനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് തൊഴില്‍ സ്ഥലത്തു നേരിട്ട പീഡനങ്ങളാണ് മനോനില തകരാറിലാകാന്‍ കാരണമെന്ന് പറയുന്നു. തന്നെ പാക്കിസ്ഥാനിലേക്കാണു കൊണ്ടുപോകുന്നതെന്ന് തോന്നിയെന്നും അപ്പോഴാണ്്  വസ്ത്രമുരിഞ്ഞതെന്നും ഇയാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

 

Latest News