ചെന്നൈ- സൂപ്പർ താരം രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധം. പോയസ് ഗാർഡനിലെ അദ്ദേഹത്തിന്‍റെ വസതിയ്ക്ക് മുന്നിലാണ് തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പട പ്രതിഷേധ പ്രകടനം നടത്തിയത്. കന്നടക്കാരനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കരുതെന്നാണ് ഇവരുടെ ആവശ്യം. വീരലക്ഷ്മിയുടെ നേതൃത്വത്തിലാണ് മുപ്പത്തിയഞ്ചോളം പ്രവർത്തകരാണ് പ്രകടനം നടത്തിയത്. പ്രതിഷേധക്കാർ താരത്തിന്‍റെ കോലം കത്തിച്ചു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനി വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകള്‍ അഭ്യൂഹം ശക്തമാക്കി.
രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു.