കശ്മീരില്‍ നുഴഞ്ഞുകയറ്റം; രണ്ടു പേരെ സൈന്യം വധിച്ചു

ശ്രീനഗര്‍- ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ രണ്ടു പേരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവര്‍ പാക്ക് സൈനികരാണെന്നു കരുതുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നു സൈനിക വക്താവ് പറഞ്ഞു.നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പാക്ക് സൈന്യം  ശക്തമായ വെടിവെപ്പ് നടത്തിയിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

വന്‍തോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് നൗഗാം സെക്ടറിലെ സൈനിക പോസ്റ്റ് ആക്രമിക്കാന്‍ സജ്ജരായാണ് സൈനികര്‍ എത്തിയതെന്ന് വ്യക്തമായത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ഇനിയും പാക്കിസ്ഥാന്‍കാരുടെ സാന്നിധ്യം ഉണ്ടായേക്കാമെന്നും സൈനിക വക്താവ് അറിയിച്ചു.

 

Latest News