Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞത്തിനു സമീപം നായ്ക്കള്‍ മത്സ്യത്തൊഴിലാളിയെ കടിച്ചുകൊന്നു

തിരുവനന്തപുരം- വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയിൽ തെരുവ് നായക്കൂട്ടം ഗൃഹനാഥനെ കടിച്ചുകൊന്നു. പു​ല്ലു​വി​ള കൊ​ച്ചുപ​ള്ളി ജോ​സ് ക്ലി​ൻ (48) ആണ് മരിച്ചത്. ക​ട​പ്പു​റ​ത്ത് കിടക്കാൻ പോയ മ​ത്സ്യ​ത്തൊഴിലാളി​യാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായായത്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ​ജോ​സ് മീ​ൻപി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച് ചൂ​ടു​കാ​ര​ണം ക​ട​പ്പു​റ​ത്ത് കിടക്കാൻ പോയതായിരുന്നു. പ്രദേശത്ത് നായ്ക്കൾ പ​ര​ക്കം പാ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രി​ൽ ചി​ല​ർ സം​ശ​യം തോ​ന്നി​ സ്ഥലത്തെത്തിയപ്പോൾ ജോ​സ് ഗുരുതരാവസ്ഥയിലാ‍യിരുന്നു. ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ് ര​ക്ത​വും ​മ​ണ​ലും കൊ​ണ്ട് വി​കൃ​ത​മാ​യ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പുലർച്ചയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സം​ഭ​വ​മ​റി​ഞ്ഞ ജ​നം രോ​ഷാ​കു​ല​രാ​യി തെ​രു​വി​ലി​റ​ങ്ങി. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി.  സ്ഥ​ലത്ത് സം​ഘ​ർ​ഷാവസ്ഥ ഉടലെടുത്തിരുന്നു. ജോസിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്.
ഒരു വർഷം മുൻപ് പുല്ലുവിളയിൽ ഷീലുവമ്മ എന്ന വീട്ടമ്മയെ നായ്ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസിനെ നായ്ക്കൾ കടിച്ചുകൊന്നത്. ഷീലുവമ്മയുടെ വീ​ടി​നും നൂ​റ് മീ​റ്റ​ർ മാത്രം അകലെയാണ് മരിച്ച ജോസിന്‍റെ വീട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മറ്റൊരു വീട്ടമ്മയുടെ ശരീരം നായ്ക്കൾ കടിച്ചു കീറിയിരുന്നു.
ഷീ​ലു​വ​മ്മ​യു​ടെ മ​ര​ണ​ത്തെ തുടർന്നുണ്ടായ ജ​നരോ​ഷം തടയാൻ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ര​ണ്ട് പ​ട്ടി​പി​ടി​ത്ത​ക്കാ​രെ എ​ത്തി​ച്ച് കു​റെ എ​ണ്ണ​ത്തെ വന്ധ്യംകരിച്ച പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പിന്നീട് പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടൽ തീരത്ത് അറവുമാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതോടെ ഇവിടെ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങൾ തള്ളൂന്നത് തടയാനോ പട്ടികൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജെ​സീ​ന്ദയാ​ണ് മ​രി​ച്ച ജോ​സ് ക്ലീന്‍റിന്‍റെ ഭാ​ര്യ.​ ഷൈ​നി, പ​ത്രോ​സ്, ഷാ​ലു എ​ന്നി​വ​ർ മ​ക്കളാണ്.

Latest News