Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാവോയിസ്റ്റുകൾ പരസ്യ വിപ്ലവ പാതയിലേക്ക്?  

തലശ്ശേരി- ഇതുവരെ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് വിപ്ലവപോരാട്ടത്തിന് മൂർച്ച കൂട്ടിയിരുന്ന മാവോയിസ്റ്റുകളുൾപ്പെടെയുള്ള നക്‌സലൈറ്റുകൾ ഇനി പരസ്യ പ്രവർത്തനം നടത്തി ഭരണകൂടത്തെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ്. 
ഇതിന്റെ ആദ്യ സൂചന തന്നെയാണ് പൊതുജന മധ്യത്തിൽ ശനിയാഴ്ച വൈകിട്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട്ടിൽ തോക്കേന്തി ഇവർ നടത്തിയ പ്രകടനം. 
ഒരു വനിത ഉൾപ്പെടെ നാല് പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച  വൈകിട്ട് ആറര മണിക്ക് അമ്പായത്തോട്ടിൽ ജനങ്ങളെ മൂകസാക്ഷികളാക്കി ആയുധമേന്തി പ്രകടനം നടത്തിയത.് വിപ്ലവത്തിന് ഇത്തരം നൂതന പാത വെട്ടിത്തെളിക്കണമെന്ന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം തന്നെയാണ് പരസ്യ പ്രകടനത്തിന് നാലംഗ സംഘം ജനമധ്യത്തിലെത്തിയതെന്നാണ് പോലീസിന്റെയും നിഗമനം. 
ജനകീയ ജനാധിപത്യ വിപ്ലവം വിജയിക്കാൻ ഭരണകൂടെത്ത ഞെട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പരസ്യമായി   രംഗത്തിറങ്ങിയത്. 
ഇതുവരെ കൊടുംകാടുകളിൽ നിന്ന് വനവാസികളെ ഭീഷണിപ്പെടുത്തി അരിയുൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾ വാങ്ങി ഉപജീവനം കഴിച്ചിരുന്ന നക്‌സലൈറ്റുകൾ കഴിഞ്ഞ ദിവസം അമ്പായത്തോട് ടൗണിലെ പലവ്യഞ്ജന കടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുകയായിരുന്നു. 
വാങ്ങിയ സാധനത്തിന് 1200 രൂപയും നൽകിയാണ് സംഘം വീണ്ടും കാട്ടിലേക്ക് മടങ്ങിയത്. ഇതും ഇവരുടെ നയത്തിലെ വ്യതിയാനമാണ് കാണിക്കുന്നത.് ആദിവാസികളെയുൾപ്പെടെ ഭീഷണിപ്പെടുത്തി അന്നത്തിന് വക കണ്ടെത്തിയിരുന്ന പഴയ കാലം മാറ്റി നേരിട്ട് കടകളിലിറങ്ങി പരസ്യമായി മാവോവാദികൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത.് 
അമ്പായത്തോട്ടിൽ സന്ധ്യക്ക് തോക്കേന്തിയ സംഘത്തെ കണ്ട നാട്ടുകാർ ആദ്യം ഭയപ്പെട്ടെങ്കിലും അവരുടെ സാന്നിധ്യം അറിയിച്ച് വോൾ പോസ്റ്റർ പതിക്കുകയും എൽ.ഡി.എഫ് വനിതാ മതിലിനെതിരെയുള്ള നോട്ടീസ് വിതരണം നടത്തുകയും ചെയ്തതോടെ നാട്ടുകാരുടെ ഭീതി അൽപം മാറുകയായിരുന്നു. 
ഭരണകൂടം മാവോയിസ്റ്റുകൾക്കെതിരെ അതിന്റെ വേട്ടനായ്ക്കളെ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും മാവോയിസ്റ്റുകൾ ജനങ്ങൾക്കിടയിലെത്തുമ്പോൾ സർക്കാർ അതിനെ അടിച്ചമർത്താനുള്ള ശ്രമം നടത്തുകയാണെന്നും ഇവർ പുറത്തിറക്കിയ ലഘുലേഖയിൽ ശത്രുവിന്റെ നീക്കം എന്ന ഖണ്ഡികയിൽ സർക്കാറിനെതിരെ ശക്തമായി ആഞ്ഞടിക്കുന്നു മർദിത ജനത മാവോയിസത്തിന്റെ കരുത്തിൽ ഒരുനാൾ ഭരണകൂടത്തെ തകർക്കുമെന്നും അത് ചരിത്രത്തിന്റെ അനിവാര്യതയാണെന്നും കാട്ടുതീയെന്ന പേരിൽ വിതരണം ചെയ്യുന്ന ലഘുലേഖയിൽ ഊന്നിപ്പറയുന്നുണ്ട.് ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെ ഭയപ്പെടാതെ ശത്രുവിനെതിരെ പൊരുതാൻ സംഘടന ആഹ്വാനം നൽകുന്നു.
 വനിതാ മതിലിനെതിരെയും മാവോയിസ്റ്റുകൾ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.  
വിവേകാനന്ദനെ കൂട്ടുപിടിച്ച് സി.പി.എം എന്നും നടത്തുന്ന ബ്രാഹ്മണ്യ സേവ തന്നെ വനിതാ മതിലിലൂടെയും നടത്തുകയാണെന്നും ശബരിമല വിഷയത്തിലെ കോടതി വിധി മൂലം ജനങ്ങളെ തെരുവിലിറക്കി ഭരണകൂടം വെല്ലുവിളിക്കുകയാണെന്നും സ്ത്രീകൾക്കെതിരെ പഴഞ്ചൻ മൂല്യങ്ങളും കുപ്രചാരണങ്ങളും അഴിച്ചുവിടുകയാണെന്നും കാട്ടുതീ ചൂണ്ടിക്കാട്ടുന്നു. 
ശാസ്താവ് ബ്രഹ്മചാരിയല്ലെന്നും ഒരു ബുദ്ധക്ഷേത്രത്തിലും സ്ത്രീകളെ അകറ്റി നിർത്തിയിട്ടില്ലെന്നും ആർ.എസ്.എസ് ഇക്കാര്യത്തിൽ നടത്തുന്ന അതേ നയം തന്നെ കോൺഗ്രസും പിൻതുടരുകയാണെന്നും ഇവർ പരാതിപ്പെടുന്നു. വ്യത്യസ്ത ഹിന്ദു സാമുദായിക സംഘടനകളെ അണിനിരത്തി സി.പി.എം സൃഷ്ടിക്കുന്ന മതിൽ വർഗീയ മതിൽ തന്നെയാണെന്നും ശബരിമല വിഷയത്തിൽ ഹിന്ദുത്വ സേവ തന്നെയാണ് സി.പി.എം നടത്തുന്നതെന്നുമാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. 
ഇതോടെ വനിതാ മതിലിന് മാവോയിസ്റ്റ് ഭീഷണി ഉയർന്നിരിക്കുകയാണ്. ഇത് പോലീസും ഗൗരവത്തോടെയാണ് കാണുന്നത.് 
അമ്പായത്തോട്ടിൽ പ്രകടനം നടത്തിയ മാവോയിസ്റ്റുകൾ കൊട്ടിയൂർ വനമേഖലയിലേക്കാണ് ഒളിവിൽ പോയത.് ഇതിനാൽ തന്നെ ഇവർ വനിതാ മതിലിനെത്തുന്നവർക്ക് നേരെ അക്രമം കാട്ടുമോയെന്ന ഭയം പോലീസിനുണ്ട.്
നേരത്തെ വയനാട് പേര്യയിലാണ് മാവോയിസ്റ്റുകൾ പരസ്യമായി രംഗത്തിറങ്ങിയിരുന്നത്. ഇപ്പോൾ വീണ്ടും അമ്പായത്തോട്ടിലും ആയുധമേന്തി പൊതുജന മധ്യേയെത്തിയത് സർക്കാറും പോലീസും ഏറെ ഗൗരവത്തോടെയാണ് കാണുന്നത.് മാവോയിസ്റ്റുകളുടെ നീക്കം പോലീസ് ശക്തമായി നിരീക്ഷിച്ചു വരികയാണ്. വനമേഖലകൾ കേന്ദ്രീകരിച്ചും ഊർജിതമായ തെരച്ചിൽ നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

Latest News