Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ കച്ചവടത്തിന്  മൂക്കുകയറുമായി കേന്ദ്ര സര്‍ക്കാര്‍ 

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേക നയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാ!ര്‍. നിലവില്‍ ഓന്‍ലൈന്‍ വ്യപാര രംഗത്തെ നിയന്ത്രിക്കാനായി പ്രത്യേക നിയമസംവിധാനം കൊണ്ടു വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമം 2019 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരം. നികുതി, ഉപഭോക്താക്കളുടെ സ്വകാര്യത, വ്യാപാര സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം എന്നതിനെയെല്ലാം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ- കോമേഴ്‌സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇനി വെബ്‌സൈറ്റുകല്‍ വഴി വില്‍ക്കാനാകില്ല. 
ഉത്പാദകരുമായി നേരിട്ട് ധാരണയിലെത്തി നടത്തുന്ന എക്‌സിക്യൂട്ടീവ് ഇടപാടുകള്‍ക്കും ഇനി വിലങ്ങുവീഴും. നിലവില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നിക്ഷേപം ലയനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നികുതിയുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ നേരിടുന്നുണ്ട്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ  ഇതിനു പരിഹാരമാകും.

Latest News