ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭവന പദ്ധതിയുടെ ഭാഗമായെങ്കിലും ശ്രീരാമന് ഒരു വീട് പണിത് നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ലോക്‌സഭാംഗമായ ഹരി നാരായണന്‍ രാജ്ഭാറാണ് വിചിത്ര ആവശ്യവുമായി രംഗത്തു വന്നത്. അയോധ്യയില്‍ രാം ലല്ല എന്ന പേരില്‍ വീട് പണിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തര്‍ക്കമുള്ള പ്രദേശത്ത് വീട് നിര്‍മിച്ച് താത്കാലിക ശ്രീകോവിലില്‍ നിന്ന് ശ്രീരാമനെ മാറ്റി പാര്‍പ്പിക്കണമെന്നാണ് എം.പിയുടെ ആവശ്യം.
രാമന്‍ ഇപ്പോള്‍ മേല്‍ക്കൂരയില്ലാതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയാണ്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതു സംബന്ധിച്ച് ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഹരി നാരായണന്‍ പറഞ്ഞു.






