Sorry, you need to enable JavaScript to visit this website.

ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടം കൊന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവച്ചു മരിച്ചതാണെന്ന് ബിജെപി എംഎല്‍എ

ലഖ്‌നൗ- മൂന്നാഴ്ച മുമ്പ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോഹത്യാ അഭ്യൂഹം പരത്തി ഹിന്ദുത്വ തീവ്രാവദികള്‍ അഴിച്ചു വിട്ട കലാപത്തിനിടെ തലയ്ക്കു വെടിയേറ്റു മരിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് സ്വയ്ം വെടിവയ്ക്കുകയായിരുന്ന ആക്ഷേപവുമായി ബിജെപി എംഎല്‍എ ദേവേന്ദ്ര സിങ് ലോധി. ഇന്‍സ്‌പെക്ടറെ വെടിവച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് പച്ചക്കള്ളവുമായി ബിജെപി എംഎല്‍എ രംഗത്തു വന്നിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍പ്പെട്ടു പോയപ്പോള്‍ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാത്തതിനാലാണ് പോലീസ് ഓഫീസര്‍ സ്വയം തലയ്ക്കു വെടിവച്ചതെന്നും ഇയാള്‍ പറയുന്നു.

ബജ്രംഗ്ദള്‍ ജില്ലാ നേതാവ് യോഗേഷ് രാജിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറിലെ ചിന്‍ഗ്രാവതി ഗ്രാമത്തില്‍ കലാപം അഴിച്ചു വിട്ടത്. ഇതു തടയാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ വാഹനത്തെ തീവ്രവാദികള്‍ വളഞ്ഞിട്ട് ആക്രമിക്കുകും അദ്ദേഹത്തെ ക്രൂരമായി കല്ലെറിഞ്ഞ് മര്‍ദിച്ച ശേഷം തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സ്ഥലത്ത് പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെന്നാരോപിച്ചായിരുന്നു കലാപം. ഈ പശുക്കളെ അറുത്തവരെന്നാരോപിച്ച് യോഗേഷ് രാജ് പോലീസ് പരാതി നല്‍കിയിരുന്നു. യോഗേഷ് രാജ് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ച രണ്ടു ബാലന്‍മാര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ പ്രദേശ വാസികളല്ലാത്തവരും ഉള്‍പ്പെടും. ചിലരെ പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുകയും ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കലാപക്കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജിനെ ഇതുവരെ പോലീസിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

Latest News