Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗർഭിണിക്ക് രക്തം നൽകിയ എയ്ഡ്‌സ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ- തമിഴ്‌നാട്ടിൽ ഗർഭിണിക്ക് രക്തം നൽകിയ എയ്ഡ്‌സ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ചയാണ് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് വിരുതുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്ക് ഡോക്ടർമാർ എയ്ഡ്‌സ ബാധ സ്ഥിരീകരിച്ചിരുന്നു. യുവതിക്ക് രക്തം നൽകിയയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തദാതാവായ യുവാവ് ആശുപത്രിയിലെ രക്തബാങ്കിൽ വിളിച്ച് തന്റെ രക്തം ആർക്കും നൽകരുത് താൻ എയ്ഡ്‌സ് ബാധിതനാണെന്ന് അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 

ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ യുവാവ് രണ്ടു വർഷം മുമ്പേ രോഗ ബാധിതനാണെന്ന് കണ്ടെത്തി.  ഒരു സന്നദ്ധ സംഘടന നടത്തിയ രക്തദാന ക്യാംപ് വഴിയാണ് യുവാവ് രക്തദാനം നടത്തിയത്. സ്വീകരിച്ച രക്തം അണുവിമുക്തമാണ് എന്നു ഉറപ്പു വരുത്താൻ രക്തബാങ്ക് അധികൃതർക്ക് കഴിയാതിരുന്നതാണ് യുവതി എയ്ഡ്‌സ് ബാധിതയാവാൻ കാരണം എന്ന് ബന്ധുക്കൾ പറയുന്നു. 
ബന്ധുക്കളിൽ നിന്ന് പരാതി സ്വീകരിച്ച ശേഷം മൂന്ന് രക്തബാങ്ക് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ രണ്ടു പേരും കുറ്റകരമായ കൃത്യവിലോപം നടത്തി എന്നു കണ്ടെത്തിയിരുന്നു. 
പ്രഥമ ഘട്ടത്തിൽ തന്നെ അസുഖം കണ്ടെത്തിയത് കൊണ്ട് ചികിത്സയിലൂടെ യുവതിക്ക് കുറെ കാലം ജീവിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷെ, കുഞ്ഞിന് എയ്ഡ്‌സ് അണുബാധ ഉണ്ടാവുമോ എന്നതാണ് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും ആശങ്ക. 
സംഭവത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെടുകയും തമിഴ്‌നാട് സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 

Latest News