കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ ഒരുങ്ങി ഒമാന്‍ എയര്‍

കണ്ണൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് ആരംഭിക്കാന്‍ തയാറാണെന്ന് ഒമാന്‍ എയര്‍  സി.ഇ.ഒ അബ്ദുള്‍ അസീസ് അല്‍ സൗദ് അല്‍ റെയസി പറഞ്ഞു. ആദ്യ ഘട്ടപഠനം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര വിമാനങ്ങളുള്ളത്.
കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളില്‍നിന്ന് ഒമാന്‍ ഏയറിന് സര്‍വ്വീസുകള്‍ ഉണ്ട്. കണ്ണൂരില്‍ നിന്ന് കൂടി സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ ഉത്തരകേരളത്തിലെ പ്രവാസികള്‍ക്ക് ഗുണകരമാകും. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ സംത്യപ്തരാണെന്നും ഒമാന്‍ ഏയര്‍ അധികൃതര്‍ പറഞ്ഞു. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാന്‍ ഏയര്‍ സര്‍വീസ് ആരംഭിച്ചത്.

 

Latest News