Sorry, you need to enable JavaScript to visit this website.

അകക്കണ്ണ് കാഴ്ചയിൽ അടുക്കള  വിഭവമൊരുക്കാൻ ഇനി യുവതികളും

കാഴ്ചയില്ലാത്ത വനിതകൾക്കുളള പാചക പരിശീലനം ജില്ലാ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ കണ്ണ് കെട്ടി  ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി- അകക്കണ്ണിന്റെ വെളിച്ചത്തിൽ മേശയിൽ നിരത്തിയ ഭക്ഷണ വസ്തുക്കൾ സ്പർശിച്ചും വാസനിച്ചും പാചക പരിശീലനം നേടി യുവതികൾ. പുളിക്കൽ ജിഫ്ബി (ഗ്ലോബൽ ഇസ്ലാമിക് ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റ്) യിലാണ്  അകക്കണ്ണ് കാഴ്ചയിൽ അടുക്കള വിഭവമൊരുക്കാൻ  യുവതികൾ പരിശീലനം നേടിയത്.
കാഴ്ചയില്ലാത്ത വനിതകൾ ഒറ്റപ്പെടലുകളിൽ നിന്ന് ചെറുത്തു നിൽക്കാനാണ് അസ്സബാഹ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹോം മാനേജ്‌മെന്റ് പരിശീലനം നൽകിയത്. ജിഫ്ബിയിലെ പഠിതാക്കൾ ഉൾപ്പെടെ 50 പേർ പാചക പരിശീലനം നേടി. സ്റ്റൗ കത്തിച്ച് പാചകം ചെയ്യുന്നതു വരെയാണ് പരിശീലനം.
നിലവിൽ കുട, സോപ്പ്, പെനോയിൽ ഉൾപ്പെടെ യുള്ള വസ്തുക്കൾ ജിഫ്ബിയിലെ കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തിൽ നിർമിക്കുന്നുണ്ട്. ഹോം മാനേജ്‌മെന്റ് കോഴ്‌സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെംബർ സറീന ഹസീബ് അധ്യക്ഷയായി. ഇരുവരും കണ്ണ് കെട്ടി കാഴ്ചയില്ലാത്തവർക്കൊപ്പം പാചക പരിശീലനത്തിൽ പങ്കാളികളായി. രഞ്ജിന ടീച്ചർ നേതൃത്വം നൽകി. അസ്സബാഹ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ കരീം മാസ്റ്റർ, പി.ടി. മുഹമ്മദ് മുസ്തഫ മാസ്റ്റർ, പി. അബ്ദുൽ ഗഫൂർ, ഹംസ ഇരിങ്ങല്ലൂർ, മുനീറ ചാലിയം, നദീറ മുനീബ്, ഷാഹിന, ജസീല എന്നിവർ സംസാരിച്ചു.

Latest News