Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഴീക്കോട് വായനശാലാ കെട്ടിടത്തിനുനേരെ ബോംബേറ്

കണ്ണൂര്‍-അഴീക്കോട് ചക്കരപ്പാറയില്‍ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ്  സംഭവം. ബോംബേറില്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു. ശബ്ദംകേട്ടു നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം ബൈക്കില്‍ ക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് കേസെടുത്തു.
കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തു ബോധപൂര്‍വം സംഘര്‍ഷം വളര്‍ത്താനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നിലെന്നു സി.പി.എം ആരോപിച്ചു.

 

Latest News