മുംബൈ- ദിവസങ്ങളായി തുടര്‍ന്ന ശല്യം ഒഴിവാക്കാന്‍ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. മുംബൈ നഗരത്തിനു സമീപം ഡോംബിവലിയിലാണ് സംഭവം. റെയില്‍വെ ട്രാക്കിനു സമീപം വിളിച്ചുവരുത്തിയാണ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടമ്മ കൃത്യം നടത്തിയത്.
മള്‍ട്ടിനാഷനല്‍ ബാങ്കിലെ സെയില്‍സ് എക്സിക്യൂട്ടീവായ തുഷാര്‍ പൂജാരെ (27) എന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് അറുത്തെടുത്തത്. ഇയാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാങ്ക് ജീവനക്കാരനായ യുവാവിനെ വായ്പ തരപ്പെടുത്താനെന്ന പേരിലാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് യുവതിയുടെ സുഹൃത്തുക്കളായ തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നിവര്‍ യുവാവിനെ മര്‍ദിച്ച ശേഷം മരത്തില്‍ ബന്ധിച്ചു. ഇതിനുശേഷം സ്ത്രീയെത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്ത്രീ തന്നെയാണ് ഡോംബിവലിയിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എയിംസ് ഹോസ്പിറ്റലിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തി. ജീവന്‍ രക്ഷിക്കുന്നതിനാണ് ഉടന്‍ തന്നെ യുവാവുമായി ആശുപത്രിയിലെത്തിയതെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു. പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
മലയാളം ന്യൂസ് അപ്‌ഡേറ്റുകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






