ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വീണ്ടും കീഴാറ്റൂര്‍

കണ്ണൂര്‍- പിണറായി സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയായി കീഴാറ്റൂര്‍ വയല്‍ സംരക്ഷണ സമരം ശക്തമാക്കുന്നു. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ പരിസ്ഥിതി പ്രതിരോധ സംഗമം  30ന് കീഴാറ്റൂരില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇന്നും നാളെയും ജില്ലയില്‍ വാഹന പ്രചാരണ ജാഥ നടത്തും.
ജന വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ ദേശീയപാതാ വികസനത്തിനും കോര്‍പ്പറേറ്റ് പദ്ധതികള്‍ക്കുമെതിരെ ദേശീയ തലത്തില്‍ ശബ്ദമുയര്‍ത്തുന്ന കേരളം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിക്ക് കേരളത്തില്‍ മറ്റൊരു മുഖവും മറ്റൊരു ശബ്ദവുമാണെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഈ ഇരട്ടത്താപ്പ് ദേശീയ തലത്തില്‍തന്നെ  തുറന്നുകാട്ടാന്‍ കീഴാറ്റൂര്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2018/12/27/keezhatoor.jpg

 

Latest News