Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ 20 രൂപാ നോട്ടും വരുന്നു

മുംബൈ- പുതിയ രൂപത്തിലും ഭാവത്തിലും 20 രൂപാ നോട്ടും ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2016ലെ നോട്ടു നിരോധനത്തിനു ശേഷമാണ് പുതിയ വലിപ്പത്തിലും രൂപകല്‍പ്പനയിലും 10, 50, 100, 200, 500, 2000 നോട്ടുകള്‍ പുറത്തിറക്കിയത്. ഈ ഗണത്തിലെ ഏറ്റവും പുത്തനായാണ് 20 രൂപയുടെ വരവ്. രാജ്യത്ത് വിപണിയിലുളള നോട്ടിന്റെ 9.8 ശതമാനം 20 രൂപാ നോട്ടുകളാണെന്ന് 2018 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പറയുന്നു. 2016 മാര്‍ച്ച് 31-ന് 4.92 ശതകോടി വരുന്ന 20 രൂപാ നോട്ടുകളുണ്ടായിരുന്നത് 2018 മാര്‍ച്ച് ആയപ്പോഴേക്കും 10 ശതകോടിയായി ഉയര്‍ന്നിരുന്നു. പുതിയ മഹാത്മാഗാന്ധി സീരിസിലാണ് 20 രൂപയുടേയും വരവ്. വിപണിയില്‍ ഇനി അഞ്ചു രൂപാ നോട്ടു മാത്രമെ പുതുമ കൈവരിക്കാനുള്ളൂ.
 

Latest News