കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം തികയുന്നതിനു മുമ്പെ ഇതുവഴി കള്ളക്കടത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മൈക്രോ വേവ് അവനില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതായിരുന്നു. പിടിയിലായ മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനെ ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഷാന്‍ പിടിയിലായത്.
 

Latest News