Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയറില്‍ മയക്കുമരുന്നുമായി ജിദ്ദയില്‍ സ്ത്രീകള്‍ പിടിയില്‍

ജിദ്ദ-മയക്കു ഗുളികകള്‍ വിഴുങ്ങിയ യാത്രക്കാരികള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിയില്‍. സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള അഞ്ച് ശ്രമങ്ങളാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ പരാജയപ്പെടുത്തിയതെന്ന്  കസ്റ്റംസ് ഡയരക്ടര്‍ ബന്ദര്‍ അല്‍ റഹീലി പറഞ്ഞു. 822 ഗ്രാം ഹെറോയിനും 1700 ഗ്രാം മറ്റു മയക്കുമരുന്നുമാണ് പിടികൂടിയത്.

കസ്റ്റംസ് പരിശോധനക്കിടയില്‍ ചില സ്ത്രീകളുടെ നീക്കത്തില്‍ സംശയം തോന്നുകയായിരുന്നു. ഹെറോയിനും കൊക്കെയ്‌നും വിഴുങ്ങി രാജ്യത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതായി റഹീലി പറഞ്ഞു. യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും പരിശോധനകള്‍ നടത്താനുമുള്ള കസ്റ്റംസ് ഓഫീസര്‍മാരുടെ ശേഷിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

 

Latest News